Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജല്ലിക്കെട്ട്’ മോഡല്‍ പ്രക്ഷോഭം കര്‍ണാടകയിലും; കംബളയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കണമെന്ന് ആവശ്യം

'ജല്ലിക്കെട്ട്’ മോഡല്‍ പ്രക്ഷോഭം കര്‍ണാടകയിലും

'ജല്ലിക്കെട്ട്’ മോഡല്‍ പ്രക്ഷോഭം കര്‍ണാടകയിലും; കംബളയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കണമെന്ന് ആവശ്യം
ബംഗളൂരു , വെള്ളി, 27 ജനുവരി 2017 (12:07 IST)
‘ജല്ലിക്കെട്ട്’ മോഡല്‍ പ്രക്ഷോഭം കര്‍ണാടകയിലും. കര്‍ണാടകയുടെ പരമ്പരാഗത എരുമയോട്ട മത്സരമായ കംബളയ്ക്കുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ആണ് പ്രക്ഷോഭം. ബംഗളൂരുവിലും ഹൂബ്ലിയിലും മംഗലാപുരത്തുമാണ് പ്രതിഷേധം നടന്നത്. ‘പെറ്റ’ എന്ന സംഘടനയെ നിരോധിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.
 
‘ജല്ലിക്കെട്ടി’നു വേണ്ടി തമിഴ്നാട്ടില്‍ നടന്ന സമരം വിജയമായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ സമരത്തിന്റെ മാതൃകയില്‍ കംബളയ്ക്കു വേണ്ടി കര്‍ണാടകയിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. ബംഗളൂരുവിലും മംഗലാപുരത്തും നടന്ന പ്രതിഷേധപ്രകടനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
 
ജല്ലിക്കെട്ടിനെതിരെ ‘പെറ്റ’ എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ച് നല്കിയ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതി കംബള താല്‍ക്കാലികമായി തടഞ്ഞത്. ഇതിനെതിരെയാണ് കന്നഡസംഘടനകള്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റാഗിങ്ങ് തുടര്‍ക്കഥയാകുന്നു; കോളേജ് വിദ്യാര്‍ഥിനിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചു