Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെല്ലിക്കെട്ട്​: സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് ഒഴിപ്പിക്കുന്നു, കടലിൽ ചാടുമെന്ന് സമരക്കാരുടെ ഭീഷണി

ജെല്ലിക്കെട്ട് പ്രക്ഷോഭകരെ ഒഴിപ്പിക്കാൻ പൊലീസ് ശ്രമം

ജെല്ലിക്കെട്ട്​: സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് ഒഴിപ്പിക്കുന്നു, കടലിൽ ചാടുമെന്ന് സമരക്കാരുടെ ഭീഷണി
ചെന്നൈ , തിങ്കള്‍, 23 ജനുവരി 2017 (08:46 IST)
ജെല്ലിക്കെട്ട്​ സമരം നടത്തുന്നവരെ ചെന്നൈ മറീന ബീച്ചിൽ നിന്ന് ഒഴിപ്പിക്കാന്‍​ പൊലീസ് ശ്രമം.​ എന്നാല്‍ ശ്രമങ്ങൾക്കു വിലങ്ങുതടിയായി സമരക്കാര്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കി. തുടര്‍ന്ന് ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ താല്‍കാലികമായി പൊലീസ് നിര്‍ത്തിവച്ചു. 
 
പ്രതിഷേധക്കാർ കടലിനടുത്തേക്കു നീങ്ങിയിട്ടുള്ള അവസ്ഥയാണ് നിലവിലുള്ളത്. മറീന ബീച്ചില്‍ വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. സ്ഥലത്തു സംഘര്‍ഷാവസ്ഥ തുടരുന്നു. വിദ്യാര്‍ഥികളെ പൊലീസ് ബലംപ്രയോഗിച്ച് വാഹനങ്ങളില്‍ കയറ്റാൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
 
ജെല്ലിക്കെട്ട്​ വിഷയത്തിൽ സമരക്കാർക്കിടയിൽ ഭിന്നതയുണ്ടെന്ന്​ നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ പൊലീസിന്റെ ഈ നടപടി. ജെല്ലിക്കെട്ട്​ സംബന്ധിച്ച്​ ഓര്‍ഡിൻസ്​ ഇറക്കിയ സാഹചര്യത്തിൽ ഇനി സമരം തുടരേണ്ട ആവശ്യമില്ലെന്നാണ്‍ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ നിയമ നിർമാണം നടത്തുന്നത്​ വരെ സമരവുമായി മുന്നോട്ട്​ പോകാനാണ്​ മറുവിഭാഗത്തി​ന്റെ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുക്കോട്ടയില്‍ ജല്ലിക്കെട്ടിനിടെ രണ്ടുമരണം; നിരവധി പേര്‍ക്ക് പരുക്കേറ്റു