നൂതനമായ സാങ്കേതികത്വങ്ങളിലൂടേയും സംരഭകത്വ പരിപാടികളിലൂടേയും ഇന്ത്യ ലോകത്തെ പ്രചോദിപ്പിക്കുന്നു; മോദിയെ വാനോളം പുകഴ്ത്തി ഇവാന്‍ക
ഇന്ത്യ ലോകത്തെ പ്രചോദിപ്പിക്കുന്നു, മോദിയെ പുകഴ്ത്തി ഇവാന്‍ക ട്രംപ്
ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ നേട്ടങ്ങള്‍ അസാധരണമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പുത്രിയും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാൻക ട്രംപ്. ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ (ജിഇഎസ്) പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയപ്പോളാണ് ഇവാന്‍ക ഇക്കാര്യം പറഞ്ഞത്.
കുട്ടിക്കാലത്ത് ചായ വിറ്റു നടന്ന കാലം മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനം വരെ എത്തിയ മഹത് വ്യക്തിയാണ് നരേന്ദ്ര മോദി. ഒരു മനുഷ്യന് ഇത്രയും വലിയൊരു മാറ്റം സാധ്യമാകുമെന്ന് തെളിയിക്കാന്‍ മോദിക്ക് കഴിഞ്നുവെന്നും ഇവാന്‍ക കൂട്ടിച്ചേര്‍ത്തു. സംരഭകത്വ പരിപാടികളിലൂടേയും നൂതനമായ സാങ്കേതികത്വങ്ങളിലൂടേയും ലോകത്തെ തന്നെ പ്രചോദിപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നും അവര്‍ വ്യക്തമാക്കി.
ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎസില്‍ നിന്നെത്തുന്ന പ്രതിനിധികളുടെ സംഘത്തെ ഇവാൻക ട്രംപാണ് നയിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയാണ് ജിഇഎസ് ആരംഭിച്ചത്. ഇതാദ്യമായാണ് ജിഇഎസ് ഇന്ത്യയില്‍ നടക്കുന്നത്.