ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലിചെയ്യുന്ന സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. ഏകദേശം 13 ലക്ഷത്തോളം ഉദ്യോഗസ്ഥരാണ് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നത്. ഇതുവരെ 1952 റെയില്‍വേ ഉദ്യോഗസ്ഥരാണ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടത്. ദിവസവും 1000തോളം പേര്‍ക്ക് രോഗം ബാധിക്കുന്നുണ്ടെന്നും റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും റെയില്‍വേ വ്യത്യസ്തമല്ലെന്നും അവര്‍ക്കും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
നേരത്തെ കോവിഡ് ബാധിച്ച് മരിച്ച റെയില്‍വേ ഉദ്യോഗസ്ഥരുടെ കുടുബംങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ റെയിന്‍വെ മന്ത്രി പിയുഷ് ഗോയലിന് കത്തയച്ചിരുന്നു. നിലവില്‍ റെയില്‍വേയ്ക്ക് സ്വന്തമായി കോവിഡ് കെയര്‍ ആശുപത്രികളും 4000 ബെഡുകളും ഓക്സിജന്‍ പ്ലാന്റുകളും ഉണ്ടെന്നും ഇവയൊക്കെ റെയില്‍വേ ഉദ്യോഗസ്ഥരും കുടുബംങ്ങളും ചേര്‍ന്ന് സ്വരൂപിച്ചതാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തങ്ങളുടെ ജീവനക്കാരെ കഴിയും വിധം സംരക്ഷിക്കുമെന്നും അവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.