Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; സുരക്ഷിതനെന്ന് നാവികസേന

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; സുരക്ഷിതനെന്ന് നാവികസേന

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; സുരക്ഷിതനെന്ന് നാവികസേന
ന്യൂഡൽഹി , തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (13:20 IST)
ഗോൾഡൻ ഗ്ലോബ് യാത്രക്കിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അകപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. അഭിലാഷ് സുരക്ഷിതനെന്ന് നാവികസേന വ്യക്തമാക്കികയും ചെയ്‌തു. ഫ്രഞ്ച് യാനമാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ഇപ്പോൾ അഭിലാഷിനെ മത്സ്യബന്ധനയാനത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
 
രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട ഫ്രാന്‍സിന്റെ ഫിഷറീസ് പട്രോള്‍ കപ്പല്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ അഭിലാഷിന്റെ പായ്‌വഞ്ചിയുടെ അടുത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 
ശേഷം, രണ്ട് സോഡിയാക് ബോട്ടുകളിലായി രക്ഷാപ്രവര്‍ത്തകരെ അഭിലാഷിന്റെ അരികിലേക്ക് അയക്കുമെന്നായിരുന്നു മുൻപ് ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. 
 
അതേസമയം, ഗോൾഡൻ ഗ്ലോബ് മത്സരാർത്ഥിയായ ഗ്രെഗർ മക്‌ഗുക്കിനും അഭിലാഷിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുമെന്നും സൂചനകളുണ്ടായിരുന്നു. അഭിലാഷിന്റെ പായ്‌വഞ്ചിയില്‍നിന്ന് മുപ്പതു മൈല്‍ പടിഞ്ഞാറായാണ് മക്ഗുക്കിന്റെ പായ്‌വഞ്ചി ഇപ്പോഴുള്ളത്. എന്നാൽ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വളരെ സാവധാനം മാത്രമാണ് മക്‌ഗുക്കിന് നീങ്ങാൻ കഴിയുന്നത്.
 
കഴിഞ്ഞ ദിവസം പി-8ഐ വിമാനം അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയിരുന്നു. രക്ഷാ സംഘത്തോട് റേഡിയോ സന്ദേശങ്ങളിലൂടെ അഭിലാഷ് ടോമിക്ക് ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ട്. ശക്തമായ കാറ്റിലും തിരമാലകളിലും പെട്ട് നടുവിന് സാരമായ പരിക്ക് പറ്റിയ നിലയിലാണ് അഭിലാഷ് ടോമി ഉള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ധനവില കുതിച്ചുയരുന്നു; മുംബൈയിൽ പെട്രോൾ വില 90 കടന്നു