Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുറിവേറ്റാൽ ഇന്ത്യ ആരെയും വെറുതെ വിടില്ല, ചൈനയ്ക്ക് താക്കീത് നൽകി രാജ്‌നാഥ് സിംഗ്

മുറിവേറ്റാൽ ഇന്ത്യ ആരെയും വെറുതെ വിടില്ല, ചൈനയ്ക്ക് താക്കീത് നൽകി രാജ്‌നാഥ് സിംഗ്
, ശനി, 16 ഏപ്രില്‍ 2022 (15:37 IST)
ലഡാക്ക് അതിർത്തിയിലുണ്ടായ ചൈനീസ് അധിനിവേശ ശ്രമത്തിൽ താക്കീതുമായി ഇന്ത്യ. മുറിവേറ്റാൽ ഒരാളെയും ഇന്ത്യ വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ലോകത്തെ മികച്ച 3 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകാനായി ഇന്ത്യ മുന്നോട്ട് കുതിക്കുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
 
ഇന്ത്യൻ സൈന്യം എന്താണ് ചെയ്തതെന്നോ, ഇന്ത്യൻ സര്‍ക്കാര്‍ എന്ത് തീരുമാനമാണ് എടുത്തതെന്നോ എനിക്ക് പറയാൻ സാധിക്കില്ല. പക്ഷേ ഒന്ന് പറയാം. മുറിവേറ്റാൽ ഇന്ത്യ ആരെയും വെറുതെ വിടില്ല എന്ന സന്ദേശം ചൈന‌യ്ക്ക് കിട്ടിക്കഴിഞ്ഞു.സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യ - അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാജ്‌നാഥ് സിങ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർകൊലപാതകങ്ങളുടെ ഭീതിയിൽ പാലക്കാട്, എഡി‌ജിപി വിജയ് സാഖറയ്ക്ക് അന്വേഷണ ചുമതല: കൂടുതൽ പോലീസിനെ വിന്യസിക്കും