ഇന്ത്യ ഇതുവരെ കൊവിഡ് വാക്‌സിന്‍ കയറ്റി അയച്ചത് 17 രാജ്യങ്ങളിലേക്ക്. വാക്‌സിന്‍ നയതന്ത്രത്തില്‍ ഇന്ത്യ ഇതിനോടകം തന്നെ ലോകശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. കിഴക്കന്‍ അമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം ഇന്ത്യയുടെ വാക്‌സിന്‍ ഇതിനോടകം എത്തിയിട്ടുണ്ട്. ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, മൗറീഷ്യസ്, ശ്രീലങ്ക, യുഎഇ, ബ്രസീല്‍, മൊറോക്കോ, ബഹറിന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ സൗജന്യമായാണ് നല്‍കിയത്.
അതേസമയം ഇന്ത്യയുടെ വാക്‌സിന്‍ നയം ചൈനയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്. ശ്രീലങ്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നേരത്തേ ചൈന സൗജന്യമായി വാക്‌സിന്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിനും മുന്‍പ് ഇന്ത്യ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കി. പാക്കിസ്ഥാനുള്‍പ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് ചൈനയുടെ വാക്‌സിന്‍ നിലവില്‍ ഉപയോഗിക്കുന്നത്.