പ്രതിരോധ മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 102 കോടി രൂപ ചിലവിട്ട് ഇന്ത്യ അമേരിക്കയിൽനിന്നും അത്യാധുനിക തോക്കുകൾ വാങ്ങുന്നു. കരയിലും വായുവിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന അത്യാധുനിക എകെ 47 തോക്കുകളാണ് അമേരിക്ക ഇന്ത്യക്ക് കൈമാറുക.
36 കിലോമീറ്ററിൽ അധികമാണ് ഈ തോക്കുകളുടെ ദൂരപരിധി. ശത്രുക്കളുടെ യുദ്ധക്കപ്പലുകളും പോർ വിമാനങ്ങളും ഫലപ്രദമായി തുരത്തുന്നതിനായാണ് തോക്കുകൾ ഇന്ത്യ വാങ്ങുന്നത്. ബിഎഇ സിസ്റ്റംസ് ആണ് ഇന്ത്യക്കായി ഈ തോക്കുകൾ നിർമ്മിച്ച് നൽകുക. നാവിക സേനയിലേക്കാവും തോക്കുകൾ നൽകുക എന്നാണ് റിപ്പോർട്ടുകൾ.
ശത്രുക്കളുടെ ഏതുതരം ആക്രമണവും ചെറുത്ത് തോൽപ്പിക്കാൻ ഈ തോക്കുകൾക്ക് സാധിക്കും എന്നതിനാലാണ് അത്യാധുനിക എകെ 47നെ ഇന്ത്യ സേനയുടെ ഭാഗമാക്കുന്നത്. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നാവിക സേനകളാണ് നിലവിൽ ഈ തോക്കുകൾ ഉപയോഗിക്കുന്നത്. ബ്രിട്ടൻ കാനഡ തുടങ്ങി ചുരുക്കം ചില രാജ്യങ്ങൾക്ക് കൂടി ഈ തോക്കുകൾ വിൽക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.