കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 75,083 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 55 ലക്ഷം കടന്നു. 55,62,664 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 80,000ൽ താഴെ എത്തുന്നത്.
ഇന്നലെ മാത്രം 1,053 പേർ മരണപ്പെട്ടു, കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 88,935 ആയി ഉയർന്നു. 44,97,868 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ്. 9,75,861 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 9,33,185 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 6,53,25,779 സാംപിളുകളാണ് ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് ചെയ്തത്.