Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

24 മണിക്കൂറിനിടെ 15,968 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,04,95,147

24 മണിക്കൂറിനിടെ 15,968 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,04,95,147
, ബുധന്‍, 13 ജനുവരി 2021 (09:59 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 15,968 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി നാലുലക്ഷം കടന്നു. 1,04,95,147 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 17,817 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 
 
202 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,51,529 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി ഒരുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 1,01,29,111 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 2,14,507 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 8,36,227 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 18,34,89,114 സംപിളുകൾ രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമെന്ന് മുത്തുലക്ഷ്മി: വീരപ്പനെക്കുറിച്ചുള്ള വെബ്‌സീരീസിന് വിലക്ക്