Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കഴിഞ്ഞുപോയത് 1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരി, ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കഴിഞ്ഞുപോയത് 1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരി, ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
, ബുധന്‍, 1 മാര്‍ച്ച് 2023 (14:04 IST)
വരും മാസങ്ങളിൽ ഇന്ത്യ കനത്തെ ചൂട് നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷങ്ങളിലേത് പോലെ രാജ്യത്ത് ഉഷ്ണതരംഗ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കടുത്ത ചൂടിനെ തുടർന്ന് രാജ്യത്ത് വൈദ്യുതോപയോഗവും റെക്കോർഡ് നിലയിലാണ്. ഉഷ്ണ തരംഗം കൂടി വരികയാണെങ്കിൽ ഇത് കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകും.
 
1901 ഫെബ്രുവരിക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. മാർച്ചിൽ ഉഷ്ണതരംഗമുണ്ടായാൽ രാജ്യത്തെ ഗോതമ്പ് കൃഷിക്ക് അത് കനത്ത നാശമുണ്ടാകും. ധാന്യത്തിൻ്റെ വിലക്കയറ്റത്തിന് ഇത് കാരണമാകും. അതേസമയം കേരളം ഉൾപ്പെടുന്ന തെക്കൻ മേഖലയിൽ ഇത്തവണ പതിവിലും കൂടുതൽ ചൂട് കൂടുന്നതിനും ഉഷ്ണതരംഗത്തിനും സാധ്യതയില്ല. വേനൽ മഴയും സാധാരണനിലയിൽ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ വൈറസ് പുറത്തുവന്നത് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ലാബില്‍ നിന്നാകാനാണ് കൂടുതല്‍ സാധ്യതയെന്ന് എഫ്ബിഐ ഡയറക്ടര്‍