പൊതുതിരഞ്ഞെടുപ്പില്‍ 642മില്യണ്‍ വോട്ടര്‍മാരെ പങ്കെടുപ്പിച്ച് ഇന്ത്യ ലോക റെക്കോഡ് സ്ഥാപിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏഴുഘട്ടമായി നടത്തിയ വോട്ടെടുപ്പില്‍ 312മില്യണ്‍ സ്ത്രീകളാണ് പങ്കെടുത്തത്. വാര്‍ത്ത സമ്മേളനത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാറാണ് ഇക്കാര്യം പറഞ്ഞത്. 'ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. 642 അഭിമാനിതരായ ഇന്ത്യന്‍ വോട്ടര്‍മാരാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ജി7 രാജ്യങ്ങളിലെ വോട്ടര്‍മാരുടെ 1.5 മടങ്ങ് അധികമാണ് ഈ കണക്ക്. കൂടാതെ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ വോട്ടര്‍മാരുടെ 2.5 മടങ്ങാണിത്'- രാജീവ് കുമാര്‍ പറഞ്ഞു.
312മില്യണ്‍ സ്ത്രീകളാണ് വോട്ടുചെയ്തതെന്നും ഇതും ലോക റെക്കോഡാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. റീപോളുകളുടെ എണ്ണവും ഇത്തവണ കുറഞ്ഞു. 39 റീപോളുകളാണ് ഉണ്ടായത്. 2019ല്‍ ഇത് 540 ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.