Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഞാൻ ജിലേബി തിന്നുന്നതാണോ ഡൽഹിയിലെ മലിനീകരണത്തിന് കാരണം? എങ്കിൽ ഞാൻ ജിലേബി തിന്നുന്നത് നിർത്താം - മറുപടിയുമായി ഗൗതം ഗംഭീർ

ഞാൻ ജിലേബി തിന്നുന്നതാണോ ഡൽഹിയിലെ മലിനീകരണത്തിന് കാരണം? എങ്കിൽ ഞാൻ ജിലേബി തിന്നുന്നത് നിർത്താം - മറുപടിയുമായി  ഗൗതം ഗംഭീർ
, തിങ്കള്‍, 18 നവം‌ബര്‍ 2019 (16:32 IST)
ബി ജെ പി എം പി കൂടിയായ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഡൽഹിയിൽ പുകമലിനീകരണത്തെ പറ്റി നടന്ന ഉന്നതതല സമ്മേളനത്തിൽ പങ്കെടുക്കാതെ ഇൻഡോറിൽ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. സംഭവം വലിയ രോഷമാണ് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സ്രുഷ്ടിച്ചത്. നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു എന്ന് എഴുതിയ ഹാഷ്ടാഗുകൾ ഈ വിഷയത്തിൽ വലിയ തോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം.
 
 
ഞാൻ ജിലേബി തിന്നുന്നതാണോ ഡൽഹിയിലെ മലിനീകരണത്തിന് കാരണം എന്നാണ് മാധ്യമപ്രവർത്തകരോട് ഗംഭീർ ചോദിച്ചത്. ഞാൻ ജിലേബി തിന്നുന്നതാണ് എല്ലാത്തിനും കാരണമെങ്കിൽ ഞാൻ ജിലേബി തിന്നുന്നത് എല്ലാ കാലത്തേക്കുമായി നിർത്താൻ തയ്യാറാണ് ഗംഭീർ പറഞ്ഞു. 
കഴിഞ്ഞ അഞ്ച് മാസങ്ങളായി മലിനീകരണത്തിനെതിരെ ഒട്ടേറെ കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്, എനിക്കും ഡൽഹിയിൽ വളർന്ന് വരുന്ന മക്കളുണ്ട്, എന്റെ മക്കളുൾപ്പടെ ഡൽഹി നിവാസികളുടെ കാര്യത്തിൽ ഗൗരവകരമായാണ് ഞാൻ ഇടപ്പെട്ടിട്ടുള്ളത്. ആം ആദ്മി മാത്രമാണ് വിഷയത്തെ ഗൗരവകരമായി കാണാത്തത് ഗംഭീർ പറഞ്ഞു. ഒപ്പം അഞ്ച് വർഷങ്ങളായി മലീനികരണവിഷയത്തിൽ യാതൊന്നും ആം ആദ്മി സർക്കാർ ചെയ്തിട്ടില്ലെന്നും ഗംഭീർ കുറ്റപ്പെടുത്തി.
 
എനിക്കെതിരെ പത്ത് മിനുട്ടിനുള്ളിൽ തന്നെ എല്ലാവരും ട്രോൾ ചെയ്യുവാനിറങ്ങി, ഈ ആവേശം മലിനീകരണം കുറക്കുന്നതിൽ കാണിച്ചിരുന്നുവെങ്കിൽ നമുക്ക് ശ്വാസം വലിക്കുകയെങ്കിലും ചെയ്യാമായിരുന്നു ഗംഭീർ പറഞ്ഞു. നേരത്തേ ഉന്നതതല സമ്മേളനത്തിൽ പങ്കെടുക്കാതെ വിവാദത്തിൽ അകപെട്ട ഗംഭീർ വിമർശനങ്ങളോട് പ്രതികരിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഗംഭീറിനെ കാണുന്നില്ല എന്നെഴുതിയ പ്ലക്കാർഡുകൾ ഡൽഹിയിൽ പ്രചരിച്ചിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകരജ്യോതി പുരസ്‌കാരം കെ സുരേന്ദ്രന്