Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കോളേജ് പഠനത്തോടൊപ്പം എങ്ങനെ സിവിൽ സർവീസിനായി തയ്യാറെടുക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

കോളേജ് പഠനത്തോടൊപ്പം എങ്ങനെ സിവിൽ സർവീസിനായി തയ്യാറെടുക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
, തിങ്കള്‍, 7 മെയ് 2018 (17:47 IST)
നമ്മളിൽ പലരുടെയും ചെറുപ്പം മുതലുള്ള ആഗ്രഹമാണ് ഐ എ എസ്സുകാരനാകുക എന്നത് എന്നാൽ ഇതിനായി എന്താണ് ചെയ്യേണ്ടത് എങ്ങനെയാണ് പഠിക്കേണ്ഠത് എന്നതിനെക്കുറിച്ചെല്ലാം നമുക്ക് എപ്പോഴും സംശയങ്ങളാണ്. കോളേജ് പഠനകാലം മുതൽതന്നെ ഇതിനായുള്ള പരിശീലനം ആരംഭിക്കാവുന്നതാ‍ണ്. ബിരുദ പഠനകാലത്ത് തന്നെ എങ്ങനെ ഐ  എ എസ്സ് പരീക്ഷക്ക് തയ്യാറെടുക്കാം എന്നതിന് ഇതാ പത്ത് എളുപ്പ വഴികൾ 
 
 
1. നേരത്തെ തന്നെ പരിശ്രമം തുടങ്ങാം  
 
സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്തിന് 21വയസ്സ് പൂർത്തിയാവുകയും എതെങ്കിലും വിഷയത്തിൽ ബിരുദം നേടുകയും നിർബന്ധമാണ്. ബിരുദ വിദ്യാഭ്യാസത്തിന്റെ അവസാന വർഷക്കാരും പരീക്ഷയെഴുതാൻ യോഗ്യരാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. 
 
2. സമയം ക്രമീകരിക്കാം 
 
കോളേജ് പഠന സമയത്ത് മറ്റു കാര്യങ്ങളിലേക്കും ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ പഠന സമയത്തെ കൃത്യമായി ക്രമീക്കുക. രണ്ട് രീതിയിലുള്ള പഠനത്തിനായി മനസ്സിനെ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. 
 
3. പഠനത്തിനായി നല്ല പുസ്തകങ്ങൾ തിരഞ്ഞെടുക്കുക 
 
പരീക്ഷക്ക് ഒരുങ്ങുന്നതിനായി നല്ല പുസ്തകങ്ങൾ തിഒരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനമാണ്. ഇതിനായി മറ്റുള്ളവരിൽ നിന്നും മർഗ്ഗനിർദേശം സ്വീകരിക്കാം. ഐ എ എസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവരിൽ നിന്നു വേണം നിർദേശം തേടാൻ. എൻ സി ആർ ടിയുടെ പുസ്തകങ്ങൾ വാങ്ങുന്നതാണ് ഉത്തമം.
 
4. മോക് ടെസ്റ്റുകൾ വിട്ടുകളായാതിരിക്കുക
 
സിസിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒന്നൊ രണ്ടൊ വർഷത്തിനു ശേഷം എഴുവാവുന്നതാണ്. എന്നാൽ മോക് ടെസ്റ്റുകൾ വിട്ടുകളായതിരിക്കാൻ ശ്രദ്ധിക്കണം. ഇതിൽ എത്ര മാർക്ക് നേടുന്നു എന്നത് പ്രധാനമല്ല പക്ഷെ മോക്ക് ടെസ്റ്റിലൂടെ നിരവധി ചോദ്യ മാതൃകകൾ നമുക്ക് ലഭിക്കും. അത് വളരെ പ്രധാനമാണ്.
 
5. ഒഴിവു സമയങ്ങൾ പ്രയോജനപ്പെടുത്താം 
 
സമയം വളരെ പ്രധാനമാണ്. അതിനാൽ അതന്നെ ഒഴിവുവേളകളെ കൂടുതലും പഠനത്തിനായി മാറ്റിവെക്കുക. ഇത്തരം സമയങ്ങളിൽ ക്ലിയർ ഐ എ എസ് എന്ന മോബൈൽ ആപ്പ് ഇൻസ്റ്റാൽ ചെയ്ത് പഠനത്തിന് ഉപയോഗപ്പെടുത്താം. 
 
6. വായന ശീലമാക്കുക 
 
സിവിൽ സർവ്വീസ് പരീക്ഷയിൽ നല്ല വായനാശീലമുള്ളവർക്ക് മാത്രമേ വിജയിക്കാനാവും പത്രവായന നിർബന്ധക്കുക. സമകാലിക മാഗസിനുകൾ വായിക്കുന്ന ശീലം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. 
 
7. എഴുത്ത് പരിശീലിക്കാം 
 
വേഗത്തിലുള്ള എഴുത്ത് പരിശീലിക്കേണ്ടത് സിവിൽ സർവീസ് പരീക്ഷകളിൽ അത്യവശ്യമാണ്. അതിനായി നന്നായി എഴുതുക. മികച്ച രീതിയിൽ ഭാഷയെ രൂപപ്പെടുത്താനും ഇത് സഹായിക്കും. ഇതിനായി കോളേജിൽ നടക്കുന്ന പ്രബന്ധ രചന മത്സരങ്ങളിൽ പങ്കെടുക്കുന്നത് നല്ലതാണ്.
 
8. സുഹൃത്തുക്കളുമായി ചേർന്ന് പഠിക്കാം
 
പഠനത്തിന്റെ വിരസത അകറ്റാനായി സുഹൃത്തുക്കളുടെ സഹായം തേടാം. സമകാലിക്ക വിശയങ്ങളെക്കുറിച്ച് കൂട്ടുകാരുമായി ചർച്ച നടത്തൂന്നത് അറിവ് വർധിപ്പിക്കുന്നതിന് സഹായിക്കും. 
 
9. സെമസ്റ്റർ അവധി നല്ല അവസരം
 
സിവിൽ സർവീസ് പഠിതാക്കളായ കോളേജ് വിദ്യാർത്ഥികൾ സെമസ്റ്റർ അവധിക്കാലത്തെ ഒരു നല്ല അവസരമായി കാണണം. ഈ സമയത്ത് ഒന്നോ രണ്ടൊ സബ്ജെക്ടുകൾ പടിച്ചു തീർക്കാം.   
 
10. വിജയികളെ മാതൃകയാക്കാം
 
സിവിൽ സർവീസ്  പരീക്ഷകളിൽ മികച്ച വിജയം സ്വന്തമാക്കിയവരുടെ അഭിമുഖങ്ങൾ വായിക്കുന്നതും കാണുന്നതും ആ‍ത്മവിശ്വാസം വർധിപ്പിക്കുന്നതോടൊപ്പം പഠനരീതിയെക്കുറിച്ച് അറിവ് നേടാനും ഉപകരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐ‌എ‌എസ്/ഐപി‌എസ് പരീക്ഷകളില്‍ എങ്ങനെ ഉയര്‍ന്ന വിജയം നേടാം? - അറിഞ്ഞിരിക്കേണ്ടതെല്ലാം