Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശ്വാസവോട്ടെടുപ്പ് ശനിയാഴ്ച നടക്കും; അധികാരം വേഗത്തില്‍ ഉറപ്പിക്കാന്‍ ശശികല പക്ഷം

വിശ്വാസവോട്ടെടുപ്പ് ശനിയാഴ്ച

വിശ്വാസവോട്ടെടുപ്പ് ശനിയാഴ്ച നടക്കും; അധികാരം വേഗത്തില്‍ ഉറപ്പിക്കാന്‍ ശശികല പക്ഷം
ചെന്നൈ , വ്യാഴം, 16 ഫെബ്രുവരി 2017 (19:27 IST)
തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്ത പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. ശനിയാഴ്ച 11 മണിക്ക് നിയമസഭ ചേരും. അന്നേദിവസം, തന്നെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും.
 
ഇന്നു രാവിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ എടപ്പാടി പളനിസാമിയെ ക്ഷണിച്ച ഗവര്‍ണര്‍ 15 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ച സമയം ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഭൂരിപക്ഷം തെളിയിക്കുന്നത് ആയിരിക്കും സര്‍ക്കാരിന് ഗുണം ചെയ്യുക. ഇതിനാലാണ് ശനിയാഴ്ച തന്നെ നിയമസഭ ചേരുന്നത്.
 
നിലവില്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്നങ്ങളാണ് എത്രയും പെട്ടെന്ന് തന്നെ വിശ്വാസവോട്ട് തേടാന്‍ എ ഡി എം കെ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പളനിസാമി തമിഴ്നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി; ഒപിഎസിന്റെ വീടിന്റെ സുരക്ഷ പിന്‍വലിക്കും