Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കശ്മീരിൽ നിന്നും 7,000 അർധസൈനികരെ പിൻവലിക്കുന്നു

കശ്മീരിൽ നിന്നും 7,000 അർധസൈനികരെ പിൻവലിക്കുന്നു

അഭിറാം മനോഹർ

, ബുധന്‍, 25 ഡിസം‌ബര്‍ 2019 (12:18 IST)
ജമ്മു കശ്മീരിൽ നിന്നും കേന്ദ്ര സായുധ പോലീസ് സേനകളിലെ 7,000ലധികം സൈനികരെ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയുടെ ആർട്ടിക്കിൽ 370 പ്രകാരം സംസ്ഥാനത്തിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി 43,000 സിഎപിഎഫ് സൈനികരെ വിന്യസിച്ചിരുന്നു. ഇതിൽ നിന്നും 72 കമ്പനി അർധ സൈനികരെയാണ് ഇപ്പോൾ പിൻവലിക്കുന്നത്.
 
ഇതിൽ 24 സിആർപിഎഫ്,12 കമ്പനി വീതം ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി എന്നിവരും ഉൾപ്പെടുന്നു.ഡിസംബർ 23ന് ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ,പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിങ് എന്നിവർ കേന്ദ്ര ആഭ്യന്തരകാര്യമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈതമുക്ക് സംഭവത്തിൽ എസ് പി ദീപക്കിനെ സിപിഎം തരംതാഴ്ത്തി