Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Red Alert in Mumbai: വിമാനങ്ങള്‍ റദ്ദാക്കി, ട്രെയിന്‍ ഗതാഗതം താറുമാറായി; മുംബൈയില്‍ റെഡ് അലര്‍ട്ട്

താനെ, റായ്ഗഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്

Mumbai Weather Update

രേണുക വേണു

, ചൊവ്വ, 9 ജൂലൈ 2024 (10:15 IST)
Mumbai Weather Update

Red Alert in Mumbai: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷം. റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധിയാണ്. വ്യോമ ഗതാഗതവും ട്രെയിന്‍ സര്‍വീസുകളും താറുമാറായി. ഇന്നലെ മുംബൈയിലെ പല ഭാഗങ്ങളിലും 300 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. 
 
താനെ, റായ്ഗഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മുംബൈ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളക്കെട്ടിനെ തുടര്‍ന്ന് മുംബൈ നഗരത്തിലെ പല റോഡുകളിലും ഗതാഗതം തടസപ്പെട്ടു. ഇന്നലെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇന്ന് സര്‍വീസുകള്‍ പുനസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും വൈകിയാണ് സര്‍വീസ് തുടരുന്നത്. 
 
മുംബൈ നഗരത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ട്. ഇന്നലെ രാത്രി മുതല്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് വരെ 170 മില്ലി മീറ്റര്‍ മഴയാണ് മുംബൈ നഗരത്തില്‍ പെയ്തത്. റണ്‍വെയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ പല വിമാന സര്‍വീസുകളും റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു. ഇന്നലെ മാത്രം മുംബൈയില്‍ 50 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2025 ലെ തദ്ദേശ തിരഞ്ഞെടുപ്പ് പുതിയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍; നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍