Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദുരന്തം വിതച്ച് പേമാരി, മുംബൈ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 23 ആയി, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ദുരന്തം വിതച്ച് പേമാരി, മുംബൈ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 23 ആയി, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
, ഞായര്‍, 18 ജൂലൈ 2021 (12:05 IST)
കനത്തമഴയെ തുടർന്ന് മുംബൈയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 23 ആയി. ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ ദുരന്തത്തിൽ ഇപ്പോഴും നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്.കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണാണ് 17 പേർ മരിച്ചത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
 
അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം വീതം ധനസഹായം നകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ നൽകും. മുംബൈയിൽ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.റെയിൽവേ പാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ സർവീസ് നിർത്തിവെച്ചു. മുംബൈയിലെ പ്രധാനറോഡുകളും വെള്ളത്തിനടിയിലാണ്. വരും മണിക്കൂറുകളിൽ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ-അഫ്‌ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിന് നേരെ താലിബാൻ ആക്രമണം, ആശങ്ക