Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കനത്ത മഴയില്‍ ഹംപിയിലെ 12 സ്മാരകങ്ങളും വെള്ളത്തില്‍ മുങ്ങി

കനത്ത മഴയില്‍ ഹംപിയിലെ 12 സ്മാരകങ്ങളും വെള്ളത്തില്‍ മുങ്ങി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 2 ഓഗസ്റ്റ് 2024 (14:59 IST)
കനത്ത മഴയില്‍ ഹംപിയിലെ 12 സ്മാരകങ്ങളും വെള്ളത്തില്‍ മുങ്ങി. തുംകഭദ്ര അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിന് പിന്നാലെയാണ് സ്മാരകങ്ങളും കെട്ടിടങ്ങളുമടക്കം വെള്ളത്തില്‍ മുങ്ങിയത്. വെള്ളം കയറിയ മേഖലയില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് വിജയനഗര ഡെപ്യൂട്ടി കമ്മീഷണര്‍ എം എസ് ദിവാകര്‍ പറഞ്ഞത്.
 
ഹംപിയിലെ ഹനുമാന്‍ ക്ഷേത്രവും ചക്രതീര്‍ത്ഥയും പുരന്തരമണ്ഡപവും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. സന്ദര്‍ശകരായെത്തുന്നവര്‍ തുംകഭദ്ര നദിയില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. പ്രദേശത്ത് രണ്ടാഴ്ചയിലേറെയായി കനത്ത മഴയാണ് പെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലികയെ പീഡിപ്പിച്ച 30 കാരനെ 65 വർഷം കഠിനതടവും 60000 രൂപാ പിഴയും