ഗുജറാത്തില്‍ കഴിഞ്ഞ ആറുമാസത്തിനിടെ കുട്ടികളിലും യുവാക്കള്‍ക്കുമിടയില്‍ ഹൃദയാഘാത നിരക്കുകള്‍ ഉയരുന്നതായി ഗുജറാത്ത് മന്ത്രി കുബൈര്‍ ദിന്‍ദോര്‍. കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം 1052 പേരാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഇവയില്‍ 80 ശതമാനവും പതിനൊന്നിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ്.
ചെറുപ്പക്കാരില്‍ ഹൃദയാഘാതനിരക്ക് കൂടിവരുന്ന പശ്ചാത്തലത്തില്‍ രണ്ടുലക്ഷത്തോളം സ്‌കൂള്‍ അധ്യാപകര്‍ക്കും കോളേജ് പ്രഫസര്‍മാര്‍ക്കും സിപിആര്‍ ചെയ്യുന്നതുള്‍പ്പടെയുള്ള പരിശീലനം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. ആംബുലന്‍സ് സര്‍വീസിന് ദിനംപ്രതി 173 കാര്‍ഡിയാക് എമര്‍ജന്‍സി കോളുകളാണ് ലഭിക്കുന്നത്. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും അമിതവണ്ണമുള്ളവരല്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് രണ്ടുലക്ഷത്തോളം സ്‌കൂള്‍ കോളേജ് അധ്യാപകര്‍ക്കാണ് 37 മെഡിക്കല്‍ കോളേജുകളിലായി പരിശീലനം നല്‍കുന്നത്.