Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘വിരമിക്കലിനെ കുറിച്ച് മോദി ആലോചിക്കുന്നത് നന്നാവും, ആവര്‍ത്തനവിരസമായ പ്രസംഗങ്ങള്‍കൊണ്ട് ഇനി പിടിച്ചുനില്‍ക്കാന്‍ പറ്റില്ല’: ജിഗ്നേഷ് മെവാനി

‘പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, താങ്കള്‍ ശരിക്കും ബോറാണ് ’ ; മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ജിഗ്നേഷ് മെവാനി

‘വിരമിക്കലിനെ കുറിച്ച് മോദി ആലോചിക്കുന്നത് നന്നാവും, ആവര്‍ത്തനവിരസമായ പ്രസംഗങ്ങള്‍കൊണ്ട് ഇനി പിടിച്ചുനില്‍ക്കാന്‍ പറ്റില്ല’: ജിഗ്നേഷ് മെവാനി
അഹമ്മദാബാദ് , ബുധന്‍, 20 ഡിസം‌ബര്‍ 2017 (12:30 IST)
പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മെവാനി. മോദിക്ക് പ്രായമായി. പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത ഒരേ പ്രസംഗങ്ങള്‍ തന്നെ അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്നും വിമരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. 
 
ഞങ്ങള്‍ ജാതി രാഷ്ട്രീയം പറഞ്ഞല്ല മറിച്ച് വികസനം പറഞ്ഞാണ് മോദിയെ നേരിടുന്നത്. തൊഴിലില്ലാത്ത രണ്ട് കോടി ജനതയുടെ കാര്യങ്ങളാണ് ഞങ്ങള്‍ മൂന്ന് പേരും പറയുന്നത്. അല്ലാതെ പട്ടേലുകളെ കുറിച്ചോ ദളിതരെ കുറിച്ചോ മാത്രമല്ലെന്നും ജിഗ്നേഷ് പറയുന്നു. ഇന്ത്യാടുഡേക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജിഗ്നേഷിന്റെ പരാമര്‍ശം.
 
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. താങ്കള്‍ ബോറാണ്. യുവാക്കള്‍ക്ക് വേണ്ടത് അല്‍പേഷിനേയും കനയ്യ കുമാറിനേയും ഹര്‍ദിക് പട്ടേലിനേയും പോലുള്ള യുവനേതാക്കളെയാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിടാന്‍ പോകുന്നത് കനത്ത ആഘാതമായിരിക്കുമെന്നതില്‍ സംശയമില്ലെന്നും ജിഗ്നേഷ് പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമർശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, ആ ഫാൻസ് ഞങ്ങളല്ല: കസബ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മമ്മൂട്ടി ഫാൻസ് നേതൃത്വം