കയ്യില്‍ ഓപ്പോയും വിവോയുമുണ്ടോ; എന്നാല്‍ എട്ടിന്റെ പണി ഉറപ്പ് !
കയ്യില്‍ ഓപ്പോയും വിവോയുമുണ്ടോ: എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വലയില്‍ നിങ്ങള്‍ കുടുങ്ങും!
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍. ഹാക്കിംഗ് ഭീതിയെത്തുടര്‍ന്നാണ് വിവോ, ഓപ്പോ, ജിയോണീ തുടങ്ങിയ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുള്ളത്.
ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുമെന്ന ഭീതിയെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് ഇങ്ങനെ ഒരു
നോട്ടീസയച്ചത്. ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പുറമേ ആപ്പിള്‍, സാംസങ് തുടങ്ങിയ ഫോണ്‍ നിര്‍മതാക്കള്‍ക്കും മൈക്രോമാക്സിനും സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.
കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഐടി മന്ത്രാലയം 21 കമ്പനികള്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. സുരക്ഷ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാനും പ്രതികരിക്കാനും കമ്പനികള്‍ക്ക് ആഗസ്റ്റ് 28 വരെ സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഈ നിര്‍ദ്ദേശം കമ്പിനികള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ വന്‍ തുക പിഴയായി നല്‍കേണ്ടി വരുമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേസിക്കുന്നു.