ഗൗരി ലങ്കേഷ് വധം; നിർണ്ണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം, പ്രതികളിൽ പിടികിട്ടാപ്പുള്ളി ദാതയും
ഗൗരി ലങ്കേഷ് വധം; നിർണ്ണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം
ഗൗരി ലങ്കേഷ് വധത്തിലെ മുഖ്യ ആസൂത്രകർ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകരായ അമോൽ കാലെ, നിഹാൽ എന്ന ദാദ തുടങ്ങിയവരാണെന്ന് പ്രത്യേക അന്വേഷണ സംഘം. ഇവർക്ക് പുറമേ മനോഹര്‍ ഇവാഡെ, കെടി നവീന്‍കുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്.
സനാതൻ സൻസ്‌തയുമായി ഇവർക്ക് ബന്ധമുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. അനധികൃതമായി വെടിയുണ്ടകൾ കൈവശം വച്ചതിന് അറസ്‌റ്റിലായി ജയിലില്‍ കഴിഞ്ഞുവന്ന നവീൻ കുമാറിന് ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധമുള്ളതായി പൊലീസ് നേരത്തേ കണ്ടെത്തുകയും തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. സെപ്റ്റംബർ മൂന്നിനും അഞ്ചിനും നവീൻ ഇവിടെ എത്തിയിരുന്നതായാണു സൂചന. ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കിൽ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോർട്ടുകളുണ്ട്.