Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘സർക്കാരിന്റെ ഭരണത്തെ ചോദ്യം ചെയ്താൽ നഖങ്ങൾ വെട്ടിമാറ്റും’ - വിവാദങ്ങളുടെ തോഴൻ ബിപ്ലബ് വീണ്ടും

മാധ്യമങ്ങൾക്ക് മസാല വിളമ്പരുതെന്ന മോദിയുടെ മുന്നറിയിപ്പ് വകവെച്ച് ബിപ്ലബ്

‘സർക്കാരിന്റെ ഭരണത്തെ ചോദ്യം ചെയ്താൽ നഖങ്ങൾ വെട്ടിമാറ്റും’ - വിവാദങ്ങളുടെ തോഴൻ ബിപ്ലബ് വീണ്ടും
, ബുധന്‍, 2 മെയ് 2018 (08:10 IST)
അധികാരത്തിലേറി 50 ദിവസങ്ങൾ പിന്നിടുമ്പോൾ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് വിവാദങ്ങളുടെ തോഴനായി മാറിയിരിക്കുകയാണ്. മുൻലോകസുന്ദരി ഡയാന ഹെയ്ഡനെതിരായ പരാമർശത്തിന് ബിപ്ലബിന് മാപ്പ് പറയേണ്ടി വന്നു. 
 
വിവാദങ്ങൾ ഒന്നൊഴിയാതെ വന്നുകൊണ്ടിരിക്കുമ്പോൾ ബിപ്ലബിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ഉപദേശിച്ചിരുന്നു. മാധ്യമങ്ങൾ‌ക്കു മുന്നിൽ മസാല വിളമ്പരുതെന്നും മോദി ഉപദേശിച്ചു. എന്നാൽ, പ്രധാനമന്ത്രിയുടെ ഈ വാക്കുകൾക്ക് പുല്ലുവിലയാണ് ബിപ്ലബ് നൽകിയിരിക്കുന്നതെന്ന് വ്യക്തം.  
 
തന്റെ സർക്കാരിലോ ജനങ്ങൾക്കുമേലോ കൈകടത്താൻ അനുവദിക്കില്ല. ഇവിടെ ജനങ്ങളാണ് സർക്കാരെന്ന് വിഡിയോയിൽ ബിപ്ലബ് പറയുന്നു. അധികാരത്തിൽ നഖത്തിന്റെ പാടുകൾ അവശേഷിക്കാൻ അനുവദിക്കില്ല. അത്തരം അനുഭവമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ നഖങ്ങൾ മുറിച്ചുമാറ്റുമെന്നും ബിപ്ലബ് പറഞ്ഞു.
 
സിവിൽ സർവീസിൽ സിവിൽ എൻജിനീയർമാരെയാണു വേണ്ടതെന്നും മഹാഭാരത കാലത്ത് ഇന്റർനെറ്റും സാറ്റലൈറ്റ് വാർത്താവിനിമയവും ഉണ്ടായിരുന്നെന്നും അടുത്തയിടെ ബിപ്ലബ് അഭിപ്രായപ്പെട്ടിരുന്നു. ബുധനാഴ്ച കൂടിക്കാഴ്ച നടത്താൻ ബിപ്ലബിനെ മോദി ഡൽഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരാപ്പുഴ കസ്റ്റഡി മരണത്തിൽ നോർത്ത് പറവൂർ സി ഐ ക്രിസ്പിൻ സാം അഞ്ചാം പ്രതി