മലയാളി സോഫ്റ്റ് വെയർ എൻജിനീയര്‍ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
മലയാളി എൻജിനീയർ പുനെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍
മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ പുനെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരമാണ് കെ. രസീല രാജു(25) എന്ന യുവതി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആസാം സ്വദേശി ബാബൻ സൈക്യ ആണ് പിടിയിലായത്. ഇയാൾ ഓഫീസിനുള്ളിൽ കടന്നതിന്റെ തെളിവ് പൊലീസിനു ലഭിച്ചിട്ടുണ്ട്. ഓഫീസിനുള്ളിൽ കംപ്യൂട്ടർ വയർ കഴുത്തിൽ മുറുകിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്‍റ് കമീഷണർ വൈശാലി ജാദവ് അറിയിച്ചു.