രാജ്യവ്യാപകമായി ഇന്ന് ബാങ്കുകള്‍ പണിമുടക്കുന്നു
ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും
ഫെഡറൽ ബാങ്ക് ജീവനക്കാർ ബുധനാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. ഉഭയകക്ഷി കരാര്‍ മാനേജ്മെന്റ് ലംഘിക്കുന്നു എന്ന ആരോപണമുന്നയിച്ചാണ് പണിമുടക്കുന്നത്. ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റേയും ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധം.
അതേസമയം പണിമുടക്കു നിയമവിരുദ്ധമാണെന്നു ബാങ്ക് മാനേജ്മെന്റ് അറിയിച്ചു. യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബുധനാഴ്ചത്തെ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടേക്കാമെന്ന് ഫെഡറല്‍ ബാങ്ക് ഉപയോക്താക്കള്‍ക്ക് സന്ദേശമയച്ചിട്ടുണ്ട്.