Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മകന് 18 തികഞ്ഞാലും പിതാവിന് ഉത്തരവാദിത്വമുണ്ട്, വിദ്യാഭ്യാസചെലവ് വഹിക്കണം: ഹൈക്കോടതി

മകന് 18 തികഞ്ഞാലും പിതാവിന് ഉത്തരവാദിത്വമുണ്ട്, വിദ്യാഭ്യാസചെലവ് വഹിക്കണം: ഹൈക്കോടതി
, തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (12:45 IST)
മകന് പായപൂർത്തിയായെന്ന കാരണത്താൽ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നതിൽ നിന്നും പിതാവിന് വിട്ടുനിൽക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി.മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചെലവുകള്‍ വഹിക്കാന്‍ പിതാവിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 
 
മകന് പതിനെട്ട് വയസ് തികഞ്ഞതിനാൽ വിദ്യഭ്യാസ ചിലവുകൾ വഹിക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്ന ഹർജികൾ എഴുതി‌ത്തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വേര്‍പിരിഞ്ഞ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന മകന് 18 വയസ്സ് പൂര്‍ത്തിയാവുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നതുവരേയോ പ്രതിമാസം 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആദ്യ വിധി പുനഃപരിശോധിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
 
ഭൂരിഭാഗം കുടുംബങ്ങളിലും സ്ത്രീകൾക്ക് സാമൂഹിക-സാംസ്‌കാരിക കാരണങ്ങളാൽ ജോലി ചെയ്യാൻ സാധിക്കുന്നില്ല. സ്ത്രീകൾക്ക് ജോലിയുണ്ടെങ്കിലും പിതാവിന് മക്കളുടെ വിദ്യാഭ്യാസത്തിന്റേയോ ജോലിയുടേയോ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല.മകനുവേണ്ടി പണം ചെലവഴിക്കുന്ന ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാനും പിതാവിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.1997-ല്‍ വിവാഹം കഴിഞ്ഞ് 2011-ല്‍ വേര്‍പിരിഞ്ഞ ദമ്പതികളില്‍ പിതാവാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപണിയിൽ ബുള്ളുകൾക്ക് ആധിപത്യം, നിഫ്റ്റി 18,500 മറികടന്നു