ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 2 ഇപ്പോൾ ഭൂമിയുടെ ഭ്രമണ പഥത്തിലൂടെ സഞ്ചരിക്കുകയാണ് എന്നാൽ ചില വിരുതൻമാർ സോഷ്യൽ മീഡിയിലൂടെ ചന്ദ്രയാൻ 2വിനെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചു. ചന്ദ്രയാൻ 2 പകർത്തിയത് എന്ന് പേരിൽ ഭൂമിയുടെ ചില ചിത്രങ്ങൾ ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്
നിലവിൽ ഭൂമിയുടെ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ ഭ്രമണം ചെയ്യുന്നത്. ഘട്ടം ഘട്ടമായി ചന്ദ്രയാൻ 2വിനെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള പ്രവർത്തികളിലാണ് ഇപ്പോൾ ഐഎസ്ആർഒയിലെ ഗവേഷകർ. എന്നാൽ ഐഎസ്ആർഒ പുറത്തുവിട്ടത് എന്ന പേരിലാണ് ഭൂമിയുടെ ചില വിദൂര ചിത്രങ്ങൾ വാട്ട്‌സ് ആപ്പ് വഴി പ്രചരിക്കുന്നത്.
ഗൂഗിളിനിന്നും പല വെബ്സൈറ്റിൽനിന്നും തിരഞ്ഞെടൂത്ത ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ വ്യാജ പ്രചരണം. ഗൂഗിളിൽ തിരഞ്ഞാൽ തന്നെ ഈ ചിത്രങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. ഇവ ഭൂമിയുടെ യഥാർത്ഥ ചിത്രങ്ങളുമല്ല. ഡിജിറ്റലി എൻഹാൻ ചെയ്തതോ. പൂർണമായും കലാകാരൻമാർ ഒരുക്കിയതോ ആയ ചിത്രങ്ങളാണ്. ഇത്തരം പ്രചരണങ്ങൾ ചന്ദ്രയാൻ 2 ദൗത്യത്തിന് തന്നെ പേരുദോഷം ഉണ്ടാക്കും.