കൌമാരക്കാർ നിയമ വിരുദ്ധമായി വാഹനോടിക്കുന്നത് ചെറുക്കാൻ പുതിയ നിയമ ഭേതഗതിക്കൊരുങ്ങി കേന്ദ്ര സർക്കാർ, 16 മുതൽ 18 വരെ പ്രായമുള്ള കൌമാരക്കാർക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നതിന് ഇനി പ്രത്യേക ലൈസൻസ് വേണ്ടിവരും ഇതിനായുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചു.
18 വയസിന് മുകളിലുള്ളവർക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നതിന് നിലവിൽ ലൈസൻസ് ആവശ്യമില്ല. 50 സിസി വരെയുള്ള മോട്ടോർ വാഹനങ്ങൾ ഓടിക്കാനാണ് കൌമാരക്കാർക്ക് ലൈസൻ നിർബന്ധമാക്കുന്നത്. ഇത്തരം വാഹനങ്ങൾക്ക് ഇനി രജിസ്ട്രേഷനും നിർബന്ധമാക്കും. രണ്ടാഴ്ചക്കകം ഈ നിയമ ഭേതഗതി നിലവിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വക്കുന്നത്.
50 സിസിക്ക് മുകളിലുള്ള, മണിക്കൂറിൽ 70 കിലോമീറ്ററോ അതിലധികമോ വേഗത കൈവരിക്കാനാകുന്ന ഇലക്ട്രിക് സ്കൂട്ടറുകളിലാണ് പ്രത്യേക നിയമത്തിന് കീഴിൽ കൊണ്ടുവരുന്നത്. പതിനാറ് വയസിൽ താഴെയുള്ളവർ ഇത്തരം സ്കൂട്ടറുകൾ ഓടിക്കുന്നത് കുറ്റകരമായിരിക്കും.