അസം, മേഘാലയ, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു
അസം, മേഘാലയ, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു
അസം, മേഘാലയ, ബിഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഭൂചലനമുണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ 10.20 ഓടെ ഉണ്ടായ ഭൂചലനം 15 മുതൽ 20 സെക്കൻഡ‍് വരെ നീണ്ടുനിന്നു. റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്.
അതേസമയം, കശ്മീരിലും രാവിലെ ചെറിയ രീതിയിലുള്ള ചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ആർക്കും പരുക്കുകളൊന്നുമില്ല.
അസമിലെ കൊക്രജാർ നഗരത്തില്‍നിന്ന് രണ്ടു കി.മി അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഷില്ലോങ്ങിലെ ഭൂചലന ശാസ്ത്രനിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാളിൽ കൊൽക്കത്തയിലും ആറ് വടക്കൻ ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, കേരളത്തിൽ പത്തനംതിട്ട ജില്ലയിലും രാവിലെ പത്തിന് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.