സ്രാവ് കടിക്കുന്നതല്ല, തേങ്ങ വീഴുന്നതാണ് അപകടം; വര്‍ഷം 150 പേരെ തേങ്ങ കൊല്ലുന്നുണ്ടെന്ന് അറിയുമോ?
വര്‍ഷം 150 പേരെ തേങ്ങ കൊല്ലുന്നുണ്ടെന്ന് അറിയുമോ?
ഒരു വര്‍ഷം 150 പേരെ തേങ്ങ കൊല്ലുന്നുണ്ടെന്ന് അറിയുമോ? സത്യം അതാണ്. പല പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. തേങ്ങ തലയില്‍ വീണ് ഒരു വര്‍ഷം മരിക്കുന്നവരുടെ എണ്ണം 150ല്‍ അധികമാണ്!
അതായത്, സ്രാവുകളേക്കാള്‍ അപകടകാരിയാണ് തേങ്ങ എന്നര്‍ത്ഥം. സ്രാവുകളുടെ ആക്രമണത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ തേങ്ങ തലയില്‍ വീണാണ് മരിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
തേങ്ങ തലയില്‍ വീഴുമ്പോള്‍ സിനിമയില്‍ മാത്രമാണ് തമാശ. യഥാര്‍ത്ഥ ജീവിതത്തില്‍ അതല്‍പ്പം കുഴപ്പം പിടിച്ച കാര്യമാണ്. തേങ്ങ തലയില്‍ വീഴുമ്പോള്‍ തലയിലും കഴുത്തിലും പുറത്തുമൊക്കെ ക്ഷതമേല്‍ക്കുന്നു. പാകമായ ഒരു തേങ്ങയ്ക്ക് ഒരു കിലോ മുതല്‍ നാലുകിലോ വരെ ഭാരം വരാം. ഇത് 24 മുതല്‍ 35 മീറ്റര്‍ വരെ ഉയരത്തില്‍ നിന്ന് തലയില്‍ വീഴുമ്പോള്‍ ഉണ്ടാകാവുന്ന ക്ഷതത്തിന്‍റെ ആഘാതം ആലോചിച്ച് നോക്കാവുന്നതേയുള്ളൂ.
ഉടന്‍ തന്നെ മരണത്തിന് കാരണമാവുകയോ മരണത്തിലേക്ക് പതിയെ നയിക്കുകയോ പക്ഷാഘാതമുണ്ടാക്കുകയോ ഒക്കെ ചെയ്യാവുന്ന ഗുരുതരമായ ഒരു അപകടമാണ് ഇത്. തലയില്‍ തേങ്ങ വീഴുന്ന നാലുപേരില്‍ ഒരാള്‍ മരിക്കുന്നു എന്നാണ് കണക്ക്. സ്രാവുകള്‍ ആക്രമിച്ച് കൊലപ്പെടുത്തുന്നവരേക്കാള്‍ 15 മടങ്ങ് അധികമാണത്രേ തേങ്ങ തലയില്‍ വീണ് മരിക്കുന്നവരുടെ എണ്ണം!
ബീച്ചില്‍ പോകുമ്പോഴും തണല്‍ തേടി നടക്കുമ്പോഴുമെല്ലാം തെങ്ങിന്‍റെ ചുവട്ടില്‍ നിന്ന് അല്‍പ്പം മാറിയിരിക്കാന്‍ ഇനിമുതല്‍ ശ്രദ്ധിക്കുമല്ലോ, അല്ലേ?