കൂവത്തൂരില്‍ എം എല്‍ എമാര്‍ താമസിച്ച റിസോര്‍ട്ട് പൂട്ടി; റിസോര്‍ട്ട് പൂട്ടിയത് ഉടമകള്‍ തന്നെ
കൂവത്തൂരില്‍ എം എല്‍ എമാര്‍ താമസിച്ച റിസോര്‍ട്ട് പൂട്ടി
നിയമഭസയില്‍ വിശ്വാസവോട്ടെടുപ്പ് നടപടികള്‍ സംഘര്‍ഷത്തിനിടയില്‍ പുരോഗമിക്കുന്നതിനിടെ കൂവത്തൂരിലെ റിസോര്‍ട്ടുകള്‍ പൂട്ടി. രാഷ്‌ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് ശശികലപക്ഷത്തെ എം എല്‍ എമാരെ കഴിഞ്ഞദിവസം പാര്‍പ്പിച്ചിരുന്നത് കൂവത്തൂര്‍ റിസോര്‍ട്ടില്‍ ആയിരുന്നു. ഉടമകള്‍ തന്നെയാണ് റിസോര്‍ട്ട് പൂട്ടിയത്.
എ ഡി എം കെ നേതൃത്വത്തില്‍ ശശികലയ്ക്ക് എതിരായി ഒ പനീര്‍സെല്‍വം രംഗത്ത് എത്തിയതോടെയാണ് തമിഴ്നാട് രാഷ്‌ട്രീയം തികച്ചും നാടകീയതയിലേക്ക് മാറിയത്. റോയപ്പേട്ടയിലെ അണ്ണാ ഡി എം കെ ആസ്ഥാനത്തു ചേര്‍ന്ന പാര്‍ട്ടിയോഗത്തിനു ശേഷമായിരുന്നു എം എല്‍ എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രിസ്ഥാനം ഉറപ്പിക്കുന്നതിനു ഭാഗമായി പിന്തുണ ഉറപ്പാക്കുന്നതിനായിരുന്നു ശശികല എ ഡി എം കെ എം എല്‍ എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്. ആദ്യം മാധ്യമങ്ങള്‍ക്ക് എം എല്‍ എമാരെ എങ്ങോട്ടാണ് മാറ്റിയതെന്ന് മനസ്സിലായില്ലെങ്കിലും പിന്നീട് അത് കൂവത്തൂര്‍ റിസോര്‍ട്ട് ആണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട്, തമിഴ്‌രാഷ്‌ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു കൂവത്തൂര്‍ റിസോര്‍ട്ട്.