ടൂള്‍കിറ്റ് കേസില്‍ ദിശ രവിയെ കോടതി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ടൂള്‍ കിറ്റിലെ രണ്ടുവരി മാത്രമാണ് താന്‍ എഡിറ്റു ചെയ്തതെന്നും കര്‍ഷക സമരത്തെ പിന്തുണയ്ക്കുക മാത്രമാണ് അതിന്റെ ലക്ഷ്യമെന്നും ദിശ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഖാലിസ്ഥാനുമായി ദിശയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിരോധിത സംഘടനയാണ് ഖാലിസ്ഥാന്‍.
അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിനെതിരായ എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ടെഹ്രീക് ഇ ഇന്‍സാഫ്. പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ അറസ്റ്റില്‍ പ്രതികരിച്ചാണ് ഇത്തരത്തില്‍ പാര്‍ട്ടി പ്രതികരിച്ചത്. ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍ കിറ്റ് കേസിലാണ് ദിശ രവി അറസ്റ്റിലായത്. ബെംഗളൂരിലെ വീട്ടില്‍ നിന്ന് ഡല്‍ഹി സൈബര്‍ സെല്ലാണ് അറസ്റ്റു ചെയ്തത്.