Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജാമ്യാപേക്ഷ കോടതി തള്ളി, ദിലീപ് വീണ്ടും ജയിലിലേക്ക്; തിങ്കളാഴ്‌ച ഹൈക്കോടതിയെ സമീപിക്കും

ദിലീപ് വീണ്ടും ജയിലിലേക്ക്; തിങ്കളാഴ്‌ച ഹൈക്കോടതിയെ സമീപിക്കും

ജാമ്യാപേക്ഷ കോടതി തള്ളി, ദിലീപ് വീണ്ടും ജയിലിലേക്ക്; തിങ്കളാഴ്‌ച ഹൈക്കോടതിയെ സമീപിക്കും
അങ്കമാലി , ശനി, 15 ജൂലൈ 2017 (17:11 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യ ഹർജി തള്ളി. അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഈ മാസം 25വരെ റിമാൻഡിൽ തുടരും. ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെ ദിലീപ് ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കും.

സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്ന വാദം കോടതി ശരിവച്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ദിലീപിനെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാത്ത സാഹച്യത്തിൽ ദിലീപിനെ വീണ്ടും ആലുവ സബ് ജയിലിലേക്ക് മാറ്റം.

ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് സുരേശൻ വാദിച്ചു. ആക്രമണത്തിന് ഇരയായ നടിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരണം നടക്കുന്നു. പ്രതി കസ്റ്റഡിയിലിരിക്കെ ഇത്തരത്തിൽ പ്രചരണം നടക്കുന്നത് ദിലീപിന്റെ സ്വാധീനം കൊണ്ടാണ്. ജാമ്യം നല്‍കിയാല്‍ നടിയുടെ ഷൂട്ടിങ് ലൊക്കേഷനിലെത്തി അപമാനിച്ചേക്കും. ദിലീപിന്റെ അനുഭവങ്ങളില്‍ ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പ്രതിയുടെ മനോനില വ്യക്തമാക്കുന്നതാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോ ഒളിവിലാണ്. ഈ സാഹചര്യത്തിൽ ദിലീപിന് ജാമ്യം അനുവദിച്ചാൽ കേസിനെ സ്വാധീനിക്കാൻ ഇടയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പൾസർ സുനി ജയിലിൽ നിന്ന് അയച്ച കത്തിൽ ദിലീപിന്റെ കാറിന്റെ നമ്പർ എഴുതിയെന്ന് കരുതി അത് എങ്ങനെയാണ് തെളിവാകുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വക്കേറ്റ് രാംകുമാർ ചോദിച്ചു.

കാര്‍ നമ്പറിന് പ്രാധാന്യമില്ല. ഒരു കൊടും കുറ്റവാളിയുടെ മൊഴിമാത്രമാണ് ദിലീപിനെതിരെയുള്ളത്. പൊലീസ് മുന്നോട്ട് പോകുന്നത് അത് വിശ്വസിച്ചാണ്. റിമാന്‍ഡ് റിപ്പോര്‍ട്ട് പൂര്‍ണമായും കളവാണ്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും കിട്ടിയെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. മാധ്യമങ്ങള്‍ ജഡ്ജി ചമയുകയാണെന്നും പ്രതിഭാഗം വാദിച്ചു

സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് കോടതി വിധി തീരുമാനം എടുക്കരുത്. രണ്ട് മൊബൈൽ ഫോണുകൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. പൊലീസിനെ ഏൽപിച്ചാൽ കൃത്രിമം നടക്കുമെന്ന ആശങ്കയുണ്ടെന്നും അതിനാലാണ് കോടതിയെ ഫോൺ ഏൽപിക്കുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഫോൺ ശാസ്ത്രീയമായി പരിശോധിക്കണമെന്നും രാംകുമാർ ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇരയാക്കപ്പെട്ട സ്ത്രീകള്‍ ഒന്നുകില്‍ മിണ്ടാതിരിക്കും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും‘ - ദിലീപിന്റെ ഈ വാക്കുകള്‍ ഭീഷണിയായിരുന്നില്ലേ?