മുന്‍ നായകന്‍ എം എസ് ധോണിക്ക് തുല്യം ധോണി മാത്രമെന്ന് വീണ്ടും തെളിയുന്നു. 2019ലെ ലോകകപ്പ് മത്സരത്തിലും ധോണി ഉണ്ടാകും. അടുത്ത ലോകകപ്പ് വരെ ധോണി ഇന്ത്യന്‍ ടീമില്‍ തുടരുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്കെ പ്രസാദ് അറിയിച്ചു.
ധോണിക്കു പകരം പരീക്ഷിച്ച വിക്കറ്റ് കീപ്പര്‍മാര്‍ വേണ്ടത്ര ശോഭിക്കാത്തതാണ് ധോണിയുടെ വഴി എളുപ്പമാക്കിയതെന്നാണ് പ്രസാദ് വിശദീകരിക്കുന്നത്. ധോണിക്കു പകരം റിഷഭ് പന്തിനെയായിരുന്നു ഇന്ത്യന്‍ ടീമില്‍ പരീക്ഷിച്ചിരുന്നത്. പന്തിനു പകരക്കാരനായാണ് മുപ്പതുപിന്നിട്ട ദിനേശ് കാര്‍ത്തിക്ക് ടീമില്‍ എത്തിയിട്ടുള്ളത്.
എന്നാൽ, ഇവർക്ക് രണ്ടാൾക്കും ധോണിയുടെ അടുത്തെത്താനുള്ള മികവുപോലുമില്ലെന്നു പ്രസാദ് ചൂണ്ടിക്കാട്ടുന്നു. ധോണിക്കു പുറമെ ദിനേശ് കാര്‍ത്തിക്കാണ് ടീമിലെ ഏക സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍. ഇപ്പോഴും ലോകത്തിലെ ഒന്നാം നന്പര്‍ വിക്കറ്റ് കീപ്പര്‍ ധോണി തന്നെയാണെന്ന് ഓരോ മല്‍സരം കഴിയുന്‌പോഴും കൂടുതല്‍ വ്യക്തമാകുന്നുണ്ട്.
നായകന്‍ വിരാട് കോഹ്ലിയും താത്കാലിക നായകന്‍ രോഹിത് ശര്‍മയും ധോണിക്ക് പിന്തുണ നല്‍കുന്നവരാണ്.