Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രണ്ട് വിവാഹം കഴിച്ചു, രണ്ട് പേരും ഉപേക്ഷിച്ചു, ജോലിയും പോയി; ജയിലിലെ സുഖവാസത്തിനായി യുവാവ് കണ്ടെത്തിയ പ്ലാൻ ഇങ്ങനെ

രണ്ട് വിവാഹം കഴിച്ചു, രണ്ട് പേരും ഉപേക്ഷിച്ചു, ജോലിയും പോയി; ജയിലിലെ സുഖവാസത്തിനായി യുവാവ് കണ്ടെത്തിയ പ്ലാൻ ഇങ്ങനെ

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 5 നവം‌ബര്‍ 2019 (15:45 IST)
രണ്ട് വിവാഹം കഴിച്ചിട്ടും സുഖജീവിതം നയിക്കാൻ സാധിക്കാതെ വന്ന സന്തോഷ് കുമാറിന്റെ ജീവിതത്തിലെ ക്ലൈമാക്സ് ഞെട്ടിക്കുന്നത്. രണ്ട് ഭാര്യമാരും ഉപേക്ഷിച്ച് പോയ ഈറോഡ് സ്വദേശിയായ സന്തോഷ് കുമാർ എന്ന യുവാവിന്റെ കദനകഥ ഏതൊരാളേയും അമ്പരപ്പിക്കുന്നതാണ്. ഭാര്യമാർ ഉപേക്ഷിച്ചതോടെ വിഷാദരോഗത്തിനു അടിമപ്പെട്ട സന്തോഷിനെ രക്ഷപെടുത്താൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും നടന്നില്ല. 
 
ഇതിനിടയിൽ സ്വകാര്യകമ്പനിയിലെ ജോലിയും നഷ്ടമായി. ജീവിക്കാൻ ഭക്ഷണമില്ലാതെ, തല ചായ്ക്കാൻ ഒരിടമില്ലാതെ വലഞ്ഞ സന്തോഷ് ഒടുവിൽ കണ്ടെത്തിയത് ജയിലിലെ സുഖജീവിതമെന്ന മാർഗം. ജയിലിലാണെങ്കിൽ സൌജന്യ താമസവും ഭക്ഷണവും ലഭിക്കുമെന്നതിനാൽ ജയിലിലകപ്പെടാൻ യുവാവ് കണ്ടെത്തിയ മാർഗമാണ് അമ്പരപ്പിക്കുന്നത്. 
 
ഞായറാഴ്ച ഏകദേശം അഞ്ച് മണിയോടെയാണ് ചെന്നൈ റയിൽവേസ്റ്റേഷൻ കൺട്രോൾ റൂമിലേക്ക് ഈറോഡ് റയിൽവെസ്റ്റേഷനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി കോൾ വരുന്നത്. താനും നിമിഷങ്ങൾക്കുള്ളിൽ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചിട്ട് ബസ്‌സ്റ്റാൻഡിൽ ബോംബ്‌വച്ചിട്ടുണ്ടെന്നും സന്ദെശം വന്നു. ഇതോടെ ബോംബ് സ്ക്വാഡ് രണ്ടിടത്തും പരിശോധനയ്ക്കായി പുറപ്പെട്ടു. 
 
തിരച്ചിലിനൊടുവിൽ സന്ദെശം വ്യാജമാണെന്ന് കണ്ടെത്തുകയും ഫോൺ‌വിളിച്ചയാളെ പൊലീസ് തിരഞ്ഞ് കണ്ട് പിടിക്കുകയും ചെയ്തു. സന്തോഷ് കുമാറായിരുന്നു ആ വ്യാജ ഫോൺകോളിനു പിന്നിൽ. എങ്ങനെയെങ്കിലും ജയിലിനുള്ളിലായാൽ തനിക്ക് ഭക്ഷണമെങ്കിലും സൗജന്യമായി കിട്ടുമെന്ന ആഗ്രത്തിന്റെ പുറത്തായിരുന്നു ഈ കടും‌കൈ. ഏതായാലും പ്ലാൻ വിജയം കണ്ടു. ഫോൺ മോഷ്ടിച്ച കേസിനും വ്യാജ ഭീഷണി സന്ദേശം നൽകിയതിനും ഇയാളെ ജയിലിൽ അടച്ചിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി കാത്തിരിപ്പില്ല, അപേക്ഷിച്ചാൽ ഉടൻ പാൻ ലഭിക്കും, പദ്ധതിയുമായി ആദായനികുതി വകുപ്പ്