Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് പിന്‍വലിക്കലില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്ത്

പ്രധാനമന്ത്രി നടത്തുന്നത് പാവങ്ങള്‍ക്കെതിരായ യുദ്ധം: രാഹുല്‍ ഗാന്ധി

നോട്ട് പിന്‍വലിക്കലില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്ത്
ദാദ്രി(ഉത്തർപ്രദേശ്)​ , ചൊവ്വ, 13 ഡിസം‌ബര്‍ 2016 (15:47 IST)
നോട്ട് പിന്‍വലിക്കല്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കറൻസിരഹിത ഇന്ത്യ എന്ന മോദിയുടെ ആശയം പാപ്പെട്ടവരെ നയാപൈസ കൈയിൽ ഇല്ലാത്തവരാക്കി. പ്രധാനമന്ത്രി നടത്തുന്നത് പാവങ്ങള്‍ക്കെതിരായ യുദ്ധമാണ്. സത്യസന്ധരായ ആളുകള്‍ പണത്തിനായി  ക്യൂവില്‍ നില്‍ക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പാവങ്ങൾ എല്ലുമുറിയെ പണിയെടുത്ത് സ്വരൂപിച്ച പണം സർക്കാർ കൊള്ളയടിക്കുകയാണ്. നവംബർ എട്ടിലെ നോട്ട് നിരോധന തീരുമാനം കള്ളപ്പണത്തെ കുറിച്ചല്ല,​ കള്ളപ്പണം എങ്ങനെ വെളുപ്പിക്കാം എന്ന ചർച്ചകൾക്കാണ് വഴിതുറന്നത്. നോട്ട് പിന്‍വലിക്കല്‍ മൂലം സമൂഹം ഇപ്പോള്‍ തന്നെ പണമില്ലാത്ത അവസ്ഥയിലായെന്നും രാഹുല്‍ വ്യക്തമാക്കി.

പാവപ്പെട്ടവര്‍ സ്വന്തം പണത്തിനായി ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ രാജ്യത്തെ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ അവരുടെ പണവുമായി പോകുകയാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി പാവപ്പെട്ടവരുടെ പണം പ്രധാനമന്ത്രി തടഞ്ഞിരിക്കുകയാണ്. അടുത്ത എട്ടു മാസത്തേക്ക് പാവപ്പെട്ടവരുടെ ഈ പണം ബാങ്കുകളിൽ ഉണ്ടാവണമെന്ന് സർക്കാരിന് നിർബന്ധമുണ്ട്. കുറച്ച് വ്യവസായികള്‍ എട്ട് ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ നിന്ന് കടമെടുത്തത്. എന്നാലിതുവരെ അത് തിരികെ അടച്ചിട്ടില്ലെന്നും രാഹുല്‍ പറയുന്നു.

പ്രധാനമന്ത്രി മോദി പല സമയത്തും പലതാണ് പറയുന്നത്. ആദ്യം കള്ളപ്പണത്തിനെതിരായ യുദ്ധമെന്നും പിന്നീട് ഭീകരതയ്‌ക്കെതിരെയുള്ള നീക്കമെന്നും ഇപ്പോള്‍ കറന്‍സിരഹിത ഇന്ത്യയാണ് ലക്ഷ്യമെന്നും ഉത്തർപ്രദേശിലെ ദാദ്രിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ രാഹുൽ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ടു പിന്‍വലിക്കല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്ന്; കോടിക്കണക്കിന് രൂപ മൂല്യം വരുന്ന പുതിയ നോട്ടുകള്‍ ചിലര്‍ക്ക് മാത്രം ലഭിക്കുന്നതെങ്ങനെ