Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കൂടുതല്‍ പണമുള്ളതാണ് അഴിമതിക്ക് കാരണം’; പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടിയ പ്രധാനമന്ത്രി ലിങ്ക്ഡ്ഇന്നിൽ

പാര്‍ലമെന്റില്‍ മിണ്ടാതിരുന്ന മോദി പുറത്തെത്തിയപ്പോള്‍ നയം വ്യക്തമാക്കി

‘കൂടുതല്‍ പണമുള്ളതാണ് അഴിമതിക്ക് കാരണം’; പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടിയ പ്രധാനമന്ത്രി ലിങ്ക്ഡ്ഇന്നിൽ
ന്യൂഡല്‍ഹി , വെള്ളി, 2 ഡിസം‌ബര്‍ 2016 (16:56 IST)
രാജ്യത്തെ ജനങ്ങള്‍ പണരഹിത വിനിമയത്തിലേക്ക് മാറാന്‍ തയാറാകണം. ശക്‌തമായ ഒരു ഇന്ത്യക്ക് അടിത്തറയിടാൻ കറൻസിരഹിത ഇടപാടുകളാണ് ആവശ്യമെന്നും സോഷ്യൽ മീഡിയ വെബ്സൈറ്റായ ലിങ്ക്ഡ്ഇന്നിൽ എഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ അഴിമതിക്ക് ഇടമില്ല. വലിയ തോതിലുള്ള കറൻസികളുടെ ശേഖരമാണ് കള്ളപ്പണത്തിനും അഴിമതിക്കും കാരണം. അഴിമതി രാജ്യത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കും. അത് പാവപ്പെട്ടവന്റേയും ഇടത്തരക്കാരുടേയും സ്വപ്‌നങ്ങളെ ഇല്ലാതാക്കുമെന്നും മോദി വ്യക്തമാക്കി.

ഇന്ത്യക്ക് മികച്ച അടിത്തറ സ്ഥാപിക്കാന്‍ യുവസുഹൃത്തുക്കള്‍ രംഗത്തുവരണം. പണരഹിത ഇടപാടുകളിലേക്ക് മാറാന്‍ എല്ലാവരേയും പ്രചോദിപ്പിക്കുകയും വേണം. കാർഡുകളുടെയും ഇ വാലറ്റുകളുടെയും ലോകത്താണ് നാം ജീവിക്കുന്നത്. സാങ്കേതിക വിദ്യ നമ്മുടെ ജീവിതത്തില്‍ സുഖസൗകര്യങ്ങളും വേഗതയും കൊണ്ടുവന്നിരിക്കുന്നുവെന്നും മോദി പറഞ്ഞു.

നോട്ട് നിരോധന തീരുമാനത്തില്‍ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യം നിരന്തരം അവഗണിച്ച പ്രധാനമന്ത്രിയാണ് ഇപ്പോള്‍ നിലപാടുകള്‍ വ്യക്തമാക്കി ലിങ്ക്ഡ് ഇന്നില്‍ എത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിയുടെ ആരോഗ്യത്തിനും ഊര്‍ജ്ജസ്വലതയ്‌ക്കും പിന്നില്‍ യോഗയല്ല, രഹസ്യം മറനീക്കി പുറത്ത്!