ഡെല്‍റ്റ വകഭേദത്തിനു (B.1.617.2) വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി സംശയം. ഇന്ത്യയില്‍ സ്ഥിതി സങ്കീര്‍ണമാക്കാന്‍ കാരണം ഡെല്‍റ്റ വകഭേദമാണ്. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യം സ്ഥിരീകരിക്കുന്നത്. ഏറ്റവും അപകടകാരിയായ ഡെല്‍റ്റയ്ക്ക് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡെല്‍റ്റ വകഭേദത്തിന്റെ ജനിതകമാറ്റം കൂടുതല്‍ ആശങ്കപ്പെടുത്തുന്നു. ഡെല്‍റ്റ് പ്ലസ് (B.1.617.2.1) എന്നതാണ് പുതിയ വകഭേദം. നിലവില്‍ കോവിഡ് രോഗികളില്‍ നിര്‍ദേശിച്ചിട്ടുള്ള മോണോക്ലോണല്‍ ആന്റിബോഡി ഡെല്‍റ്റ പ്ലസ് വകഭേദത്തില്‍ ഗുണകരമായി പ്രവര്‍ത്തിക്കില്ലെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ ആശങ്ക. ഇന്ത്യയില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിലുള്ള കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം രാജ്യത്തെ കോവിഡ് മരണനിരക്കില്‍ വന്‍ വര്‍ധനയാണുണ്ടായത്. മരണസംഖ്യ 19 ശതമാനം കൂടി. തീവ്രവ്യാപനശേഷിയുള്ള വൈറസ് വകഭേദമാണ് ഡെല്‍റ്റ പ്ലസ്.