ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് മേല്‍ക്കൈ. ഡിസംബര്‍ നാലിനാണ് 250 വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതുപോലെ ആം ആദ്മിക്കാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മേല്‍ക്കൈ.
134 സീറ്റുകളില്‍ ആം ആദ്മി വിജയിച്ചു. ബിജെപിക്ക് 104 സീറ്റ്. കോണ്‍ഗ്രസിനു ജയിക്കാനായത് വെറും ഒന്‍പത് സീറ്റില്‍. മൂന്ന് സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക്.
ഡല്‍ഹി നഗരത്തിലെ ജനങ്ങള്‍ക്ക് അരവിന്ദ് കെജ്രിവാള് നന്ദി പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച് നിന്ന് ഡല്‍ഹിയെ ശുദ്ധിയുള്ളതും മനോഹരവുമാക്കണമെന്നും കെജ്രിവാള് പറഞ്ഞു. ആദ്യ ഫല സൂചനകള്‍ വന്നപ്പോള്‍ ബിജെപിക്ക് നേരിയ ലീഡ് ഉണ്ടായിരുന്നെങ്കില്‍ വോട്ടെണ്ണല്‍ പകുതിയായപ്പോള്‍ ആം ആദ്മി മേധാവിത്വം ഉറപ്പിച്ചു.