കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ അനുസരിച്ച് സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു.
യെല്ലോ അലർട്ട് പ്രകാരം സ്കൂളുകളും കോളേജുകളും അടച്ചു. കടകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് പ്രവർത്താനുമതി. റസ്റ്ററന്റുകളിലും മെട്രോ ട്രെയിനുകളിലും പകുതി ആളുകളെ മാത്രമെ പ്രവേശിപ്പിക്കു. സ്വിമിങ് പൂൾ,ജിമ്മുകൾ,തിയേറ്ററുകൾ എന്നിവ അടച്ചു. വിവാഹത്തിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നുവെങ്കിലും പലർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. കൂടുതൽ ഓക്സിജൻ ഉപയോഗമോ വെന്റിലേറ്ററിന്റെ ആവശ്യകതയോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും കെജ്‌രിവാൾ അറിയിച്ചു.