സുപ്രീംകോടതിയുടെ വിരട്ടലേറ്റു; സഹകരിക്കാമെന്ന് ലഫ്. ഗവർണർ - കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തി
സുപ്രീംകോടതിയുടെ വിരട്ടലേറ്റു; സഹകരിക്കാമെന്ന് ലഫ്. ഗവർണർ - കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തി
ഡല്‍ഹിയിലെ ഭരണം തെരഞ്ഞെടുത്ത സര്‍ക്കാരിനാണെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്‌ച നടത്തി.
കെജ്‌രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും നിര്‍ണായക് കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.
ഡൽഹിയിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി മുഖ്യമന്ത്രിയുമായി സഹകരിക്കാമെന്ന് വാക്ക് കൊടുത്തതായി യോഗത്തിന് ശേഷം ലഫ്. ഗവർണർ ട്വീറ്റ് ചെയ്‌തു.
പൂർണ സംസ്ഥാനപദവി വേണമെന്ന ഹർജിയിൽ ഡല്‍ഹിക്ക് പൂർണ സംസ്ഥാനപദവി നൽകാനാകില്ലെന്നും എന്നാല്‍, ഭരണപരമായ തീരുമാനങ്ങൾ ഗവർണർ വൈകിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കെജ്‌രിവാളും ഗവര്‍ണറും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കത്തിന് അവസാനമായത്.
ലഫ്റ്റനന്റ് ഗവർണർക്ക് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനാകില്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിലെ മന്ത്രിസഭയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് വേണം ഗവർണർ പ്രവർത്തിക്കേണ്ടത്. സർക്കാര്‍ തീരുമാനങ്ങൾ വൈകിപ്പിക്കാന്‍ പാടില്ല. എല്ലാത്തിനും ഗവർണറുടെ അനുമതി വേണ്ട. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ഗവർണർക്കും ബാധ്യതയുണ്ടെന്നും നിര്‍ണായക കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.