മുംബൈ: കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സുരക്ഷാ ബാഗില്‍ നിന്ന് പുറത്തെടുത്ത് സംസ്കരിച്ച 18 പേര്‍ക്ക് രോഗം ബാധ സ്ഥിരീകരിച്ചു. മഹരാഷ്ട്രയിലെ ഉല്ലാസ് മേഖലയിലാണ് പ്രോട്ടോകോൾ ലംഘിച്ച് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചത്. സംഭവത്തിൽ നൂറുപേർക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 40 കാരി കഴിഞ്ഞ 25 നാണ് മരിച്ചത്. എല്ലാ സുരക്ഷാ നടപടികളും പൂര്‍ത്തിയാക്കി ആരോഗ്യ വകുപ്പ് അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുകയായിരുന്നു.
എന്നാൽ വീട്ടില്‍ കൊണ്ടുവന്ന ശേഷം ബന്ധുക്കള്‍ ബാഗ് പൊട്ടിച്ച് മൃതദേഹം പുറത്തെടുത്തു. അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയും എല്ലാവരും മൃതദേഹത്തില്‍ സ്പർഷിക്കുകയും ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ മുഴുവന്‍ ലംഘിച്ചായിരുന്നു സംസ്കാരം. പിന്നീട് സംസ്കാരത്തിൽ പങ്കെടുത്ത പലര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായി. മറച്ചുവയ്ക്കാന്‍ ശ്രമം ഉണ്ടായി എങ്കിലും സംസ്കാര ചടങ്ങിൽ പങ്കെടുത്ത നിരവധി പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്ത മുഴുവന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.