Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശു ആള് ചില്ലറക്കാരനല്ല, ഓക്സിജൻ പുറത്ത് വിടുന്ന ഏകമൃഗമാണ്: സവിശേഷ കണ്ടെത്തലുമായി ബി ജെ പി

പശു ഓക്സിജൻ ശ്വസിക്കുക മാത്രമല്ല, പുറത്തേക് വിടുകയും ചെയ്യുന്ന അപൂർവ്വ ജീവി

പശു ആള് ചില്ലറക്കാരനല്ല, ഓക്സിജൻ പുറത്ത് വിടുന്ന ഏകമൃഗമാണ്: സവിശേഷ കണ്ടെത്തലുമായി ബി ജെ പി
രാജസ്ഥാന്‍ , തിങ്കള്‍, 16 ജനുവരി 2017 (13:58 IST)
പശു ഒരു പ്രത്യേക മൃഗമാണെന്ന് ബി ജെ പി. പശു ഓക്‌സിജന്‍ ശ്വസിക്കുക മാത്രമല്ല പുറത്തേക്ക് വിടുകയും ചെയ്യുന്ന അപൂര്‍വ്വ ജീവിയാണെന്ന് ബി ജെ പി മന്ത്രി പറഞ്ഞു. രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവാനിയുടേതാണ് പശുവിനെ കുറിച്ചുള്ള ഈ സവിശേഷ കണ്ടെത്തല്‍.
 
രാജസ്ഥാനിലെ അക്ഷയ പത്ര ഫൗണ്ടേഷന്‍ നടത്തിയിയ ചടങ്ങിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പശു പരാമര്‍ശങ്ങള്‍. ഓക്സിജൻ ശ്വസിക്കുക മാത്രമല്ല, ഓക്‌സിജന്‍ പുറത്തേക്ക് വിടുകയും ചെയ്യുന്ന ഏക ജീവിയാണ് പശുവെന്നാണ് മന്ത്രിയുടെ വാദം. പശുവിന്റെ ഈ മാഹാത്മ്യം ജനങ്ങളിലേക്കെത്തേണ്ടതുണ്ടെന്നും, ഇതിനെ കുറിച്ച് കൂടുതല്‍ പ്രചരണം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ഇത് വെറും വാചകങ്ങൾ മാത്രമല്ല, ഇതിന് ശാസ്ത്രീയ അടിത്തറയുണ്ടെന്നും മന്ത്രി വാദിക്കുന്നു. 
 
ആഗോള താപനത്തിന് കാരണമായ ഹരിത ഗൃഹവാതകങ്ങള്‍ പുറത്ത് വിടുന്നുന്ന ജീവികളുടെ പട്ടികയില്‍ പശുവിനെ ഉള്‍പെടുത്തിയ യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റ നടപടിയെ മന്ത്രി തള്ളികളഞ്ഞു. പശു ഒരുവര്‍ഷം 70 മുതല്‍ 120 കിലോ മീഥെന്‍ പുറത്തേക്ക് വിടുന്നുവെന്നാണ് കണക്ക്. ഇത് 2300 കിലോ കാര്‍ബണ്‍ഡൈഓക്‌സൈഡിന് തുല്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

6ഇഞ്ച് സ്ക്രീന്‍, 6ജിബി റാം, അതിശയിപ്പിക്കുന്ന വില; സാംസങ്ങ് ഗാലക്സി C9 പ്രൊ വിപണിയിലേക്ക് !