രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ കേസുകള്‍ 923 ആയി. പതിനഞ്ച് സംസ്ഥാനങ്ങളിലെ കണക്കുകളാണിത്. കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 214 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പിന്നാലെ മഹാരാഷ്ട്രയും കര്‍ണാടകയും ഉണ്ട്. മഹാരാഷ്ട്രയില്‍ 170 കേസുകളും കേരളത്തില്‍ 154 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 609 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 3368 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മരണങ്ങളില്‍ രണ്ടെണ്ണം കേരളത്തിലും ഒരെണ്ണം കര്‍ണാടകത്തിലുമാണ്.