ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡ്. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ മെദാന്ത ആശുപത്രിയിലാണ് 33 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ആശുപത്രിയിലെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. 800ഓളം പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. രോഗ നിര്‍ണ്ണയത്തിനായി സാമ്പിള്‍ ശേഖരിക്കാന്‍ പോയവരിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തില്‍ വന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.