രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 478 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2,547 ആയി ഉയർന്നു. രാജ്യത്തെ 30% ജില്ലകളിലും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം തടയാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വെല്ലുവിളിയാകുന്നു.
ആകെയുള്ള 720 ജില്ലകളില്‍ 211 ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്, 2,322 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 162 പേർ രോഗ വിമുക്തി നേടി. രോഗ ബാധിതരുടെ എണ്ണം വർധിയ്ക്കാൻ കാരണം നിസാമുദ്ദീനിൽ നടന്ന മതസമ്മേനമാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രോഗബാധിതരുടെ എണ്ണം കൂടാനും മരണസംഖ്യ ഉയരാനും ഇതിടയാക്കും.