Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം 151 ആയി, പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം 151 ആയി, പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

അഭിറാം മനോഹർ

, വ്യാഴം, 19 മാര്‍ച്ച് 2020 (09:27 IST)
രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല അവലോകന യോഗം ചേർന്നിരുന്നു. രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ രാജ്യമൊന്നാകെ നിരീക്ഷണസംവിധാനങ്ങൾ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.
 
നിലവില്‍ അറുപതിനായിരം പേരെ നിരീക്ഷിക്കുന്നതിനുള്ള സൗകര്യമാണ് രാജ്യത്തുള്ളത്. എന്നാൽ രോഗം പടരാവുന്ന സാധ്യതകൾ മുന്നിലുള്ളതിനാൽ കൂടുതൽ പേരെ നിരീക്ഷിക്കുന്നതിനായി സംവിധാനങ്ങൾ ആവശ്യമുണ്ട്. ഇതിനായി സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍ കൊച്ചിയുള്‍പ്പടെ 11 കേന്ദ്രങ്ങള്‍ പുതുതായി തുറക്കും.നേരത്തെ രാജ്യത്തെ എല്ലാ സ്കൂളുകളും സർവ്വകലാശാലകളും അടക്കാനും പരീക്ഷകൾ മാറ്റിവെയ്‌ക്കാനും കേന്ദ്രം നിർദേശം നൽകിയിരുന്നു.കൊവിഡ് ബാധിച്ച കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്കും കേന്ദ്രം പരിഗണിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാൻ,ഫിലിപ്പിയന്‍സ് , യൂറോപ്യന്‍ യൂണിയന്‍,യുകെ,മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്നലെ നിലവിൽ വന്നിരുന്നു.
 
കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജസ്ഥാനിലും നോയിഡയിലും മാർച്ച് 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.ഉത്തരാഖണ്ഡ് അവശ്യ സര്‍വ്വീസ് ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈമാസം 25 വരെ വീടുകളിലിരുന്ന ജോലി ചെയ്യാൻ അനുമതി നൽകി‌യിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ: യൂറോപ്പിന് പിന്നെ ഇന്ത്യയിലും വൈറസ് വ്യാപനം സംഭവിക്കാമെന്ന് വിദ‌ഗ്‌ധർ, ഏപ്രിൽ 15ഓട് കൂടി പത്തിരട്ടിയോളം രോഗബാധിതർ!