Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കോവിഡ് 19: ജൂൺ 30 വരെ ചൂയിംഗത്തിന് നിരോധാനം ഏർപ്പെടുത്തി ഹരിയാന

കോവിഡ് 19: ജൂൺ 30 വരെ ചൂയിംഗത്തിന് നിരോധാനം ഏർപ്പെടുത്തി ഹരിയാന
, വെള്ളി, 3 ഏപ്രില്‍ 2020 (09:13 IST)
ഡൽഹി; കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചുയിംഗത്തിന് മൂന്ന് മാസത്തേയ്ക്ക് നിരോധനം ഏർപ്പെടുത്തി ഹരിയാന സർക്കാർ. ജൂൺ 30 വരെയാണ് ചൂയിംഗങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ചവച്ചുതുപ്പുന്ന ചൂയിംഗങ്ങൾ വൈറസ് വ്യാപനത്തിന് ഇടയാക്കും എന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടി.
 
ഇതുസംബന്ധിച്ച് ഹരിയാന സർക്കാർ ഉത്തരവ് പുറത്തിറക്കി. ഒരാൾ തുപ്പിയിട്ട ചുയിംഗത്തിൽനിന്നും മറ്റൊരാൾക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട് എന്ന് ഹരിയാന ഫുഡ് ആൻഡ് ഡ്രഗ്സ് കമ്മീഷ്ണ അശോക് കുമാർ മീന പറഞ്ഞു. അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. രജ്യത്ത് വൈറസ് ബാാധിച്ചവരുടെ എണ്ണം 2069 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 235 പേർക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീച്ചത്. 53 പേർ രോഗ ബാധയെ തുടർന്ന് മരിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാലറി ചാലഞ്ച് വിജയിച്ചില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് ധനമന്ത്രി