Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുംബൈയിൽ മാത്രം കൊവിഡ് മരണം ആയിരം കടന്നു, രോഗബാധിതർ 32,000 ലേക്ക്

മുംബൈയിൽ മാത്രം കൊവിഡ് മരണം ആയിരം കടന്നു, രോഗബാധിതർ 32,000 ലേക്ക്
, ചൊവ്വ, 26 മെയ് 2020 (07:29 IST)
മുംബൈ: മുംബൈ നഗരത്തിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1,026 പേരാണ് വൈറസ് ബാധയെ തുടർന്ന് മുംബൈയിൽ മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 38 പേരാണ് നഗരത്തിൽ മരിച്ചത്. മുംബൈ നഗരത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം  31,789 ആയി.
 
മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. ഓരോ ദിവസവും രണ്ടായിരത്തിലധികം പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിയ്ക്കുന്നത്. രോഗബാധിതരുടെ എണ്ണം 52,000 കടന്നു. വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനവ് ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. രോഗികളൂടെ എണ്ണം ക്രമാതീതമായി വർധിയ്ക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ കൊവിഡ് ചികിത്സയ്ക്കായി മഹരാഷ്ട്ര സർക്കാർ ഏറ്റെടുത്തിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരീക്ഷയ്‌ക്ക് കുട്ടികളുമായെത്തുന്ന വാഹനങ്ങള്‍ തടയാന്‍ പാടില്ലെന്ന് ഡിജിപി